അടൂർ: പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ മിനി ദിശ ഉന്നത പഠന പ്രദർശനം അടൂർ ഗവ. ബോയ്സ് എച്ച്എസ്എസിൽ ആരംഭിച്ചു.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽപള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യഷതവഹിച്ചു.
അടൂർ നഗരസഭാ ചെയർമാൻ മഹേഷ് കുമാർ, ആർഡിഡി കെ. സുധ, ജനറൽ കൺവീനർ സജി വർഗീസ്, പിടിഎ പ്രസിഡന്റുമാരായ സുനിൽ ബാബു, ഷിമിതകുമാരി, ജില്ലാ കോ-ഓർഡിനേറ്റർ ഡോ.സുനിൽ കുമാർ, ഡോ. അനിതാ ബേബി, പ്രിൻസിപ്പൽമാരായ എം.എൻ. പ്രകാശ്, സുമിന കെ. ജോർജ് , സന്തോഷ് റാണി, പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.